Sub Lead

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പോലിസ്

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പോലിസ്
X

പാലക്കാട്: വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാഫിക് പോലിസാണ് പിഴ ചുമത്തിയത്.

ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പോലിസ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനഃപൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പോലിസ് പിഴ ചുമത്തിയത്.

Next Story

RELATED STORIES

Share it