കടകള്‍ തുറക്കാന്‍ അനുമതി; സമരങ്ങള്‍ അവസാനിപ്പിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ആഴ്ച്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സമരങ്ങള്‍ അവസാനിപ്പിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ നിയമസഭയില്‍ പ്രഖ്യാപിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.
ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് ഏകോപന സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ സമരങ്ങളില്‍ നിന്നാണ് സംഘടന പിന്മാറിയത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT