Sub Lead

10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍
X

ചെര്‍പ്പുളശ്ശേരി: 10 ലക്ഷത്തോളം വിലയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൊത്ത വ്യാപാരി ചെര്‍പ്പുളശ്ശേരിയില്‍ അറസ്റ്റില്‍. തൃക്കടീരി കാരാട്ടുകുര്‍ശ്ശി പുതുക്കുടി വീട്ടില്‍ മുഹമ്മദ് ഫൈജാസി(35)നെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് ഇന്‍സ്‌പെക്ടര്‍ ശശികുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 30 ചാക്കുകളിലായി വാനില്‍ കടത്തുകയായിരുന്ന 22,800 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. മാരുതി ഈകോ വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ് ഐമാരായ പ്രമോദ്, പ്രസാദ്, എഎസ്‌ഐ സുജയ, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബെന്നി ഫിലിപ്പ്, ഹോം ഗാര്‍ഡ് രമേഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it