Sub Lead

ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജിനും സ്വര്‍ണക്കടത്ത് ബന്ധം; വിയ്യൂര്‍ ജയിലില്‍ നിന്നു സ്വര്‍ണക്കടത്ത് പ്രതിയെ വീഡിയോ കോള്‍ ചെയ്തു

ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജിനും സ്വര്‍ണക്കടത്ത് ബന്ധം; വിയ്യൂര്‍ ജയിലില്‍ നിന്നു സ്വര്‍ണക്കടത്ത് പ്രതിയെ വീഡിയോ കോള്‍ ചെയ്തു
X

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ടി പി വധക്കേസ് പ്രതികളുടെ ബന്ധം അന്വേഷിക്കുന്നതിനിടെ, ജയില്‍ കഴിയുന്നതിനെ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന മലയാളിയുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത്. ടിപി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിയ്യൂര്‍ ജയിലിലിരിക്കെയാണ് യുഎഇയിലെ സ്വര്‍ണക്കടത്ത് സംഘവുമായി വീഡിയോ കോള്‍ ചെയ്തത്. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഇപ്പോള്‍ യുഎഇ ജയിലില്‍ കഴിയുന്ന പേരാമ്പ്ര കായണ്ണ സ്വദേശി അരുണുമായാണ് കിര്‍മാണി മനോജ് വീഡിയോ കോള്‍ ചെയ്തത്. 2020 നവംബര്‍ 12ന് അരുണ്‍ സ്വര്‍ണവുമായി നാട്ടിലേക്ക് മടങ്ങുന്നതിനു തൊട്ട് മുമ്പാണ് വിഡിയോ കോള്‍ ചെയ്തതെന്നാണ് സംശയം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കക്കൂസില്‍ നിന്നാണ് വീഡിയോ കോള്‍ ചെയ്തതെന്നാണ് സംശയം. മുറിയുടെ വാതിലടച്ചാണ് സംസാരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്നു വ്യക്തമാവുന്നു. മാസ്‌ക് പാതി താഴ്ത്തിയ നിലയിലായതിനാല്‍ ഒന്നര വര്‍ഷത്തിനിടെയാണ് സംഭവമെന്ന് ഉറപ്പാണ്. യുഎഇ സമയം ഉച്ചയ്ക്ക് 12.24ന് ചെയ്ത വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് അരുണ്‍ തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. അരുണിന്റെ ഫോണില്‍ നിന്നാണ് ചിത്രം പുറത്തായതെന്നാണ് സൂചന. കിര്‍മാണി മനോജിനോടൊപ്പമുള്ള യുവാവിന്റെ ചിത്രങ്ങളും പുറത്തായിട്ടുണ്ട്.

അരുണ്‍ കിര്‍മാണി മനോജിനോടൊപ്പം

2020 നവംബര്‍ 12ന് ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റെടുത്ത അരുണ്‍ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ കിര്‍മാണിയുടെ സംഘത്തിനു സ്വര്‍ണം കൈമാറിയതായാണു സൂചന. യുഎഇയില്‍ വച്ച് താന്‍ കവര്‍ച്ചക്കിരയായതായി അരുണ്‍ സംഘത്തെ അറിയിച്ചു. പിന്നീട് നാട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് ദുബയ് പോലിസ് അറസ്റ്റ് ചെയ്തു. ആറുമാസം തടവിനും 233415 യുഎഇ ദിര്‍ഹം(46 ലക്ഷം രൂപ) പിഴയും ചുമത്തി. ഇപ്പോള്‍ അരുണ്‍ ജയിലില്‍ കഴിയുകയാണ്. ഇതോടെ കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും പിന്നാലെ ടി പി വധക്കേസിലെ കൂടുതല്‍ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നേരത്തേ, അര്‍ജ്ജുന്‍ ആയങ്കിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഷാഫിയുടെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. ടിപി കേസ് പ്രതികള്‍ ജയിലില്‍ നിന്ന് അനധികൃതമായി ഫോണും ഫേസ് ബുക്കും ഉപയോഗിക്കുന്നത് നേരത്തേ വലിയ വിവാദമായിരുന്നു.

TP murder case culprit Kirmani Manoj made a video call to the accused gold smuggling from Viyyur jail

Next Story

RELATED STORIES

Share it