Sub Lead

ഗുജറാത്ത് തീരം തൊട്ട് ടൗട്ടെ; അതിശക്ത ചുഴലിക്കാറ്റായി മാറി

രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

ഗുജറാത്ത് തീരം തൊട്ട് ടൗട്ടെ; അതിശക്ത ചുഴലിക്കാറ്റായി മാറി
X

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതലുകല്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

അതേസമയം, കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ ആറു മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ തീരത്ത് കാറ്റ് വന്‍ നാശം വിതച്ചു. നാശനഷ്ടം പൂര്‍ണമായി കണക്കാക്കിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കര്‍ണാടകയില്‍ കനത്ത കാറ്റിലും മഴയിലും എട്ടുമരണം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it