വിചാരണത്തടവുകാരന്റെ പുറത്ത് ഓം എന്ന് എഴുതിയ ജയില്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ
തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരനായ മുസ്‌ലിം ചെറുപ്പക്കാരന്റെ പുറത്ത് ഇരുമ്പ പഴുപ്പിച്ച് ഓം എന്നെഴുതിയ സംഭവം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് പറഞ്ഞു.

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരനായ മുസ്‌ലിം ചെറുപ്പക്കാരന്റെ പുറത്ത് ഇരുമ്പ പഴുപ്പിച്ച് ഓം എന്നെഴുതിയ സംഭവം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹ്്മദ് പറഞ്ഞു. ഇതിന് ഉത്തരവാദിയെന്നാരോപിക്കപ്പെടുന്ന ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നബ്ബിര്‍ എന്ന തടവുകാരന് ഭക്ഷണം നിഷേധിക്കുകയും ക്രൂര പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവം പ്രതിയെ കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് പുറത്തുവരുന്നത്.
ജയിലുകളില്‍ ഇത്തരത്തിലുള്ള പീഡനവും കൊലപാതകങ്ങളും വ്യാപകമാവുകയാണ്. തിഹാര്‍ ജയിലിലും നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ഇതിനു പിന്നിലുണ്ട്. ഇക്കാര്യത്തില്‍ സുപ്രിം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും പല തവണ ഇടപെട്ടിട്ടും കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊല, പൂനെ ജയിലിലെ കത്തീല്‍ കേസ്, ലഖ്‌നോ ജയിലിലെ ഖാലിദ് മുജാഹിദ് കേസ് തുടങ്ങിയ വലിയ സംഭവങ്ങള്‍ പോലും അതത് സര്‍ക്കാരുകള്‍ നിഷേധിക്കുകയാണ്.
കസ്റ്റഡി മരണങ്ങളും പീഡനവും നിയമബാഹ്യ കൊലകളും തടയുന്നതിന് വേണ്ടി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പീഡന വിരുദ്ധ ബില്ല് ഇപ്പോഴും സെല്ക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ലോകത്തെ 161 രാജ്യങ്ങള്‍ അംഗീകരിച്ച പീഡനത്തിനെതിരായ യുഎന്‍ കണന്‍വന്‍ഷന്‍ നിലവിലുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അതില്‍ ഒപ്പുവച്ചിട്ടില്ല.
തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെ സസ്‌പെന്റ് ചെയ്താലേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാവൂ എന്ന് എസ്ഡിപിഐ ചൂണ്ടിക്കാട്ടി. പീഡനത്തിനെതിരായ യുഎന്‍ കണ്‍വന്‍ഷന് എത്രയും പെട്ടെന്ന് ഇന്ത്യ അംഗീകാരം നല്‍കണമെന്നും ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.
RELATED STORIES
സിപിഎം മുസ്‌ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMT