ടി എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും
സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന് മാര്‍ച്ച് 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി.

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതി കോ -ഓര്‍ഡിനേറ്ററായ ടി എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി സര്‍ക്കാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന് മാര്‍ച്ച് 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി.
ഐഎഎസ് പദവി ലഭിക്കുന്ന വ്യക്തി മിനിമം 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോഴാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം ലഭിക്കുക. കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐഎഎസു കാര്‍ക്ക് ഈ പദവി ലഭിക്കുകയുള്ളൂ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതോടെ സീമയ്ക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1.82 ലക്ഷം രൂപയാണ്. ഇതിന് പുറമെ ഗ്രേഡ് പേയായി 30,000 രൂപയും, ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സായും ലഭിക്കും. സീമയുടെ ശമ്പളം നിശ്ചയിക്കാന്‍ അടിയന്തിരമായി പ്രൊപ്പോസല്‍ തരണമെന്ന് ഭരണവകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതോടെ സെപ്റ്റംബര്‍ 2021 മുതലുള്ള ശമ്പളം ഇവര്‍ക്ക് ലഭിക്കും.
ശമ്പളത്തിന് പുറമെ രാജ്യസഭ എം.പി ആയിരുന്നതിനാല്‍ ഇവര്‍ക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എം.പി. പെന്‍ഷന്‍. 2021 സെപ്തംബര്‍ മൂന്നിനാണ് ടി.എന്‍. സീമ നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ടത്.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT