ദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍ പ്രതാപന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ടി എന്‍ പ്രതാപന് എംപി.ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മ കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ തുടരുന്നതെന്ന് എംപി പറഞ്ഞു.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
നെയ്യാറ്റിന് കരയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മ കൊണ്ടാണ്.വിദ്വേഷവും ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും പ്രതാപന് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവനതപുരത്ത് നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? മതരാഷ്ട്രവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീര്‍ച്ചയാണ്.
RELATED STORIES
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT'വിട്ടുപോകേണ്ടവര്‍ക്ക് സ്വതന്ത്രമായി പുറത്ത് പോകാം;താന്‍ ഒരു പുതിയ...
25 Jun 2022 5:58 AM GMT