Sub Lead

മരുമകളെ ബലാത്സംഗം ചെയ്ത 60 കാരന്‍ കോടതി വളപ്പിലിട്ട് മകനെ വെട്ടിക്കൊന്നു

കവര്‍ണഗിരിക്ക് സമീപം സുന്ദരലിംഗ നഗറിലെ 36കാരനായ ടി കാശിരാജന്‍ ആണ് പിതാവ് കെ തമിഴളഗന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

മരുമകളെ ബലാത്സംഗം ചെയ്ത 60 കാരന്‍ കോടതി വളപ്പിലിട്ട് മകനെ വെട്ടിക്കൊന്നു
X

തൂത്തുക്കുടി: മരുമകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 60കാരന്‍ കോടതി വളപ്പിലിട്ട് മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി സംയുക്ത കോടതി കാമ്പസിനു സമീപം ചൊവ്വാഴ്ച പകലാണ് സംഭവം. കവര്‍ണഗിരിക്ക് സമീപം സുന്ദരലിംഗ നഗറിലെ 36കാരനായ ടി കാശിരാജന്‍ ആണ് പിതാവ് കെ തമിഴളഗന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

കാശിരാജന്റെ ഭാര്യയായ മഹാലക്ഷ്മിയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് മഹാലക്ഷ്മി ഏപ്രില്‍ 10ന് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം.

വിചാരണ നടപടിക്കെത്തിയ തമിഴളഗനെ കൈയില്‍ കരുതിയ അരിവാള്‍ ഉപയോഗിച്ച് കാശിരാജനാണ് ആദ്യം വെട്ടിയത്. ഇതു തടഞ്ഞ് അരിവാള്‍ പിടിച്ചുവാങ്ങി തമിഴളഗന്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് കാശിരാജന്‍ കൊല്ലപ്പെട്ടത്.

തമിഴളഗന്റെ മറ്റൊരു മകന്‍ കടല്‍ രാജ, അനന്തരവന്‍ കാശിദുരൈ എന്നിവര്‍ക്കൊപ്പമാണ് തമിഴളഗന്‍ കാറില്‍ കോടതിയില്‍ എത്തിയത്. കോടതി കാംപസിന് സമീപം കാത്തുനിന്ന കാശിരാജന്‍ അരിവാളുകൊണ്ട് പിതാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ തമിഴളഗനും കടല്‍ രാജ, കാശി ദുരൈ എന്നിവരും ചേര്‍ന്ന് കാശിരാജനില്‍ നിന്ന് ആയുധം തട്ടിയെടുക്കുകയും തമിഴളഗന്‍ മകനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

തൂത്തുക്കുടി സൗത്ത് പോലിസ് തമിഴളഗന്‍, കടല്‍ രാജ, കാശി ദുരൈ എന്നിവരെ തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കാശിരാജന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.തമിഴളഗനെതിരെ കൊലക്കുറ്റത്തിനും തൂത്തുക്കുടി സൗത്ത് പോലിസ് കേസെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴളഗന്‍, കടല്‍ രാജ, കാശി ദുരൈ എന്നിവരുടെ സ്ഥിതി ഗുരുതരമല്ല എന്നാണ് വിവരം.

തമിഴളഗന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി തൂത്തുക്കുടി സൗത്ത് പോലിസ് പറഞ്ഞു. നേരത്തെ കാശിരാജന്‍ പല തവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി തൂത്തുക്കുടി സൗത്ത് പോലിസ് പറഞ്ഞു. ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താനും കാശിരാജന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it