Sub Lead

മമതയുടെ താക്കീത്; അഴിമതിപ്പണം തിരികെ നല്‍കി തൃണമൂല്‍ നേതാവ്

141 പേര്‍ക്കായി 1617 രൂപയാണ് മുഖര്‍ജി വീതിച്ചു നല്‍കിയത്. പണം അടിച്ചു മാറ്റിയതില്‍ ഖേദിക്കുന്നതായും ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്നും മുഖര്‍ജി പരസ്യമായി ഗ്രാമീണരോടു വെളിപ്പെടുത്തി.

മമതയുടെ താക്കീത്; അഴിമതിപ്പണം തിരികെ നല്‍കി തൃണമൂല്‍ നേതാവ്
X

കൊല്‍ക്കത്ത: ഗ്രാമത്തില്‍ ഓവുചാല്‍ നിര്‍മിക്കുന്നതിനുള്ള പണം അടിച്ചുമാറ്റിയ തൃണമൂല്‍ നേതാവ് പണം ഗ്രാമീണര്‍ക്കു തിരിച്ചു നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ത്രിലോചാന്‍ മുഖര്‍ജിയാണ് 2.27 ലക്ഷം രൂപ ഗ്രാമീണര്‍ക്കു വീതിച്ചു നല്‍കിയത്. അഴിമതി നടത്തിയെന്നു തെളിഞ്ഞാല്‍ ആരായാലും അറസ്റ്റിലാവുമെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം താക്കീതു നല്‍കിയിരുന്നു. ഇതോടെയാണ് പ്രാദേശിക നേതാവ് പണം തിരികെ നല്‍കിയത്.

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്‍പെടുത്തിയാണ് ഗ്രാമത്തില്‍ ഓവുചാല്‍ നിര്‍മിച്ചത്. പണിയെടുത്ത 141 ഗ്രാമീണരുടെ വേതനമായ 2.27 ലക്ഷം രൂപ ത്രിലോചാന്‍ ബാങ്കില്‍ നിന്നും പിന്‍വലിക്കുകയും ഗ്രാമീണര്‍ക്കു നല്‍കാതിരിക്കുകയുമായിരുന്നു. തൊഴിലാളികളില്‍ ചിലര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും വ്യാജ കണക്കുകള്‍ കാണിച്ചു പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു മുഖര്‍ജി. ഇതിനിടെയാണ് മമത ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും താക്കീത് നല്‍കിയത്. ഇതോടെ മുഖര്‍ജി പണം തിരിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

141 പേര്‍ക്കായി 1617 രൂപയാണ് മുഖര്‍ജി വീതിച്ചു നല്‍കിയത്. പണം അടിച്ചു മാറ്റിയതില്‍ ഖേദിക്കുന്നതായും ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്നും മുഖര്‍ജി പരസ്യമായി ഗ്രാമീണരോടു വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it