Sub Lead

കോഴിക്കോട് ഫറോക്കില്‍ ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി

കോഴിക്കോട് ഫറോക്കില്‍ ടിപ്പുവിന്റെ കോട്ടമതില്‍ കണ്ടെത്തി
X

കോഴിക്കോട്: ഫറോക്കിലെ ടിപ്പുകോട്ടയില്‍ പഴയ കാലത്തെ മതില്‍ കണ്ടെത്തി. ടിപ്പുവിന്റെ കാലത്ത് നിര്‍മിച്ചതെന്നു കരുതപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കോട്ടയില്‍ നടക്കുന്ന മൂന്നാംഘട്ട ഉത്ഖനനത്തിലാണ് കണ്ടെത്തല്‍.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ബംഗ്ലാവിന്റെ മുന്‍വശത്താണ് മതില്‍ കണ്ടെത്തിയത്. നാല് മീറ്റര്‍ ഉയരമുണ്ട് കോട്ടമതിലിന്. ഇതിനൊപ്പം ടിപ്പുവിന്റെ കാലത്തെ ചെമ്പുനാണയം, തിരകള്‍, പഴയ പിഞ്ഞാണപ്പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേസുകളും നടക്കുന്നുണ്ട്. കോട്ട ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുള്ള പ്രാധാന്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

അതിനിടെ, ടിപ്പു കോട്ടയിലെ മൂന്നാംഘട്ട ഉത്ഖനനം അവസാനിച്ചു. ഉത്ഖനനം തുടരാനായി സംസ്ഥാന പുരാവസ്തുവകുപ്പ് ആര്‍ക്കിയോളജിക്കല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കും.

Next Story

RELATED STORIES

Share it