Sub Lead

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളായ നാലുപേരെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

പ്രതികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ബിജു കരീം, സുനില്‍കുമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗം ജില്‍സണ്‍, ഭരണസമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. രണ്ടുദിവസമായി നടന്ന ജില്ലാ സെക്രട്ടേറിയറ്റിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമുണ്ടായത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളായ നാലുപേരെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി
X

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കൂട്ട നടപടി. കേസില്‍ പ്രതികളായ നാല് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പ്രതികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ബിജു കരീം, സുനില്‍കുമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗം ജില്‍സണ്‍, ഭരണസമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. രണ്ടുദിവസമായി നടന്ന ജില്ലാ സെക്രട്ടേറിയറ്റിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമുണ്ടായത്.

മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും നിലവില്‍ ഇരിഞ്ഞാലക്കുട ഏരിയാ കമ്മിറ്റി അംഗവുമായ സി കെ ചന്ദ്രനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് കളക്കാട്ട് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ഉല്ലാസും പ്രതികളുമായുള്ള അടുത്ത ബന്ധം യോഗത്തില്‍ ചര്‍ച്ചയായി. ഇരിഞ്ഞാലക്കുട ഏരിയാ സെക്രട്ടറിയെയും മാറ്റിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ജില്ലാ നേതൃത്വത്തെ അറിയിക്കുന്നതില്‍ ഏരിയ സെക്രട്ടറിയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു വിമര്‍ശനം.

ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും പ്രതികള്‍ അംഗങ്ങളായിട്ടുള്ള പൊറത്തിശ്ശേരി, കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റികളും പിരിച്ചുവിടണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍, കുറ്റക്കാര്‍ക്കെതിരേ മാത്രം നടപടി മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പുറച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി മുന്‍മന്ത്രി എ സി മൊയ്തീനെതിരേയും ബേബി ജോണിനെതിരേയും യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി.

Next Story

RELATED STORIES

Share it