Sub Lead

കൊവിഡ് പരത്തുമെന്ന് ഭീഷണി; മുസ് ലിംകളെന്ന വ്യാജേന പരിഭ്രാന്തി പരത്തിയ ഹിന്ദു യുവാക്കള്‍ പിടിയില്‍

കൊവിഡ് പരത്തുമെന്ന് ഭീഷണി; മുസ് ലിംകളെന്ന വ്യാജേന പരിഭ്രാന്തി പരത്തിയ ഹിന്ദു യുവാക്കള്‍ പിടിയില്‍
X

ബെംഗളൂരു: മുസ് ലിംകളെന്ന വ്യാജേന കൊവിഡ് 19 പരത്തുമെന്ന് ഭീഷണിപ്പെടുത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ ഹിന്ദു യുവാക്കളെ പോലിസ് പിടികൂടി. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ പോലിസ് ചെക്ക് പോസ്റ്റില്‍ പരിഭ്രാന്തി സൃഷ്ടിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവമെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. ഓട്ടോറിക്ഷയില്‍ ടെന്‍ഡേക്കരെ ചെക്ക്‌പോസ്റ്റിലെത്തിയ മഹേഷ്, അഭിഷേക്, ശ്രീനിവാസ് എിവരെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് കെ ആര്‍ പേട്ട് തഹസില്‍ദാര്‍ എം ശിവമൂര്‍ത്തി പിടിഐയോട് പറഞ്ഞായും റിപോര്‍ട്ടിലുണ്ട്. മൂവര്‍ സംഘത്തെ ചെക്ക്‌പോസ്റ്റില്‍ തടഞ്ഞപ്പോള്‍, അവരിലൊരാള്‍ തങ്ങള്‍ കൊറോണ ബാധിച്ച മുസ് ലിംകളാണെന്നും രോഗം പരത്തുമെന്നും പറഞ്ഞ് ഹോം ക്വാറന്റൈനിലുണ്ടായിരുന്നപ്പോള്‍ കൈക്ക് പതിച്ചതെന്നു പറഞ്ഞ മുദ്ര കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തങ്ങളെ തടങ്കലില്‍ വച്ചാല്‍ രോഗം പടരുമെന്നു പറഞ്ഞ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ പോലിസ് സഹായത്തോടെ ഇവരെ ബാലെക്കരെയില്‍ നിന്ന് പിടികൂടി. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരായ യുവാക്കള്‍ക്കു രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ ഹിന്ദുക്കളാണെങ്കിലും തങ്ങള്‍ കൊവിഡ് 19 ബാധിച്ച മുസ് ലിംകളാണെന്നു പറഞ്ഞാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നും തഹസില്‍ദാര്‍ ശിവമൂര്‍ത്തി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുസ് ലിംകളൊന്നും കെ ആര്‍ പെറ്റിലേക്ക് രോഗം പകര്‍ത്താന്‍ വന്നിട്ടില്ലെന്നും ന്യൂനപക്ഷ സമുദായ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് രോഗം പരത്തുന്നതെന്നത് ശരിയല്ലെന്നും ആരും പരിഭ്രാന്തരാവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

RELATED STORIES

Share it