Sub Lead

സ്ത്രീധന പീഡനം: മൂന്ന് യുവതികളും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീധന പീഡനം: മൂന്ന് യുവതികളും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍
X

ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം അഞ്ച് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. മരിച്ചവരില്‍ രണ്ട് ഗര്‍ഭിണികളും 27 ദിവസം പ്രായമായ പിഞ്ചുകുഞ്ഞും നാല് വയസ്സുകാരനും ഉള്‍പ്പെടുന്നെന്ന് പോലിസ് പറഞ്ഞു. കാലു മീണ (25), മംമ്ത (23), കമലേഷ് (20) എന്നീ സ്ത്രീകളാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്തത്. ദുഡു ജയ്പൂര്‍ ജില്ലയിലെ ചാപിയ ഗ്രാമത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരന്മാരാണ് ഇവരെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

'സ്ത്രീധനത്തിന്റെ പേരില്‍ ഇവരെ സ്ഥിരമായി മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെയ് 25 നാണ് ഇവരെ കാണാതായത്. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലും വനിതാ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയെന്നും എന്നാല്‍ പരാതി ഗൗരവമായി അധികൃതര്‍ കണ്ടില്ലെന്നും ബന്ധു ഹേംരാജ് മീണ പറഞ്ഞു.

തന്റെ വാട്‌സ് ആപ് സ്റ്റാറ്റസിലാണ് കമലേഷ് ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാക്കിയത്. 'ഞങ്ങള്‍ പോകുന്നു, സന്തോഷത്തോടെ ഇരിക്കൂ. ഞങ്ങളുടെ മരണത്തിന് കാരണം ഞങ്ങളുടെ ഭര്‍തൃപിതാവാണ്. എല്ലാ ദിവസവും മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരിക്കല്‍ മരിക്കുന്നതാണ്. അതിനാല്‍, ഞങ്ങള്‍ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു, ഞങ്ങള്‍ മൂന്ന് പേരും അടുത്ത ജന്മത്തില്‍ ഒരുമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, മരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ അമ്മായിയപ്പന്മാര്‍ ഞങ്ങളെ ഉപദ്രവിക്കുന്നു ഞങ്ങളുടെ മരണത്തിന് മാതാപിതാക്കളെ കുറ്റപ്പെടുത്തരുത് വാട്‌സ് ആപ് സ്റ്റാറ്റസില്‍ കമലേഷ് എഴുതി.

നാല് ദിവസം മുമ്പാണ് അഞ്ച് പേരെ കാണാതായത്. ശനിയാഴ്ച രാവിലെ ദുഡു ഗ്രാമത്തിലെ ഒരു കിണറ്റില്‍ നിന്നാണ് എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തത്. യുവതികളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരേ വിവധ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it