Sub Lead

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍
X

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്തിനടുത്ത് ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സിനില(42), മകന്‍ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ (23) എന്നിവരാണ് മരിച്ചത്. വീട്ടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ അഞ്ചോടെ സിനിലയുടെ മാതാവ് അടുക്കളയിലെത്തിയപ്പോഴാണ് ഇവരെയെല്ലാം തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it