Sub Lead

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലിസുകാര്‍ക്ക് കൊവിഡ്; മൂന്ന് മരണം

രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലിസുകാര്‍ക്ക് കൊവിഡ്; മൂന്ന് മരണം
X

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 11,773 ആയി. 24 മണിക്കൂറിനിടെ മൂന്നു പോലിസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 2,233 പോലിസുകാരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 9,416 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ 124 പോലിസുകാര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. 12,712 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,48,313 ആയി ഉയര്‍ന്നു. 18,650 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,47,513 സജീവ കേസുകള്‍ സംസ്ഥാനത്തുണ്ട്. 3,81,843 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. മുംബൈയില്‍ ് 1,132 പുതിയ കൊവിഡ് കേസുകളും 50 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 19,064 സജീവ കേസുകള്‍ നിലവിലുണ്ട്. നഗരത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,26,371 ആയി. 6,940 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.


Next Story

RELATED STORIES

Share it