ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുമരണം; അഞ്ചുപേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആറ്റിങ്ങല്‍ ടിബി ജങ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്. മംഗലാപുരത്തു നിന്ന് പാലുമായി വരികയായിരുന്ന തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള ലോറിയാണ് മംഗലപുരത്ത് നിന്ന് കല്ലുവാതുക്കലിലേക്ക് പോവുകയായിരുന്നു കാറുമായി കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. എട്ടുയാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. മരണപ്പെട്ടവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നു പോലിസ് പറഞ്ഞു. എല്ലാവരുടെയും നില അതീവ ഗുരുതരമാണ്.
അപകടത്തിനു ശേഷം ഏറെനേരം കാറില്‍ കുടുങ്ങിയ യാത്രക്കാരെ ഇതുവഴിയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. രണ്ടുപേര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT