കത്തിയാക്രമണം: ജര്‍മ്മനിയില്‍ മൂന്നു മരണം, അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്
കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അക്രമിയെ തുടയില്‍ വെടിവച്ച് വീഴ്ത്തിയാണ് പോലിസ് കീഴടക്കിയത്. ഇയാളുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പോലിസ് പറഞ്ഞു.വുര്‍സ്ബര്‍ഗ് പട്ടണത്തിലാണ് സംഭവം.
മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, 'പ്രാദേശിക ആഭ്യന്തര മന്ത്രി ജോചിം ഹെര്‍മാന്‍ സംഭവസ്ഥലത്തെത്തിയ ശേഷം പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ രക്ഷപ്പെടുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
2015 മുതല്‍ അക്രമി വുര്‍സ്ബര്‍ഗില്‍ താമസിച്ച് വരികയാണ്. ഇയാളുടെ ജീവന്‍ അപകടത്തിലല്ലെന്നും ആശുപത്രിയില്‍ വച്ച് പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഹെര്‍മാന്‍ പറഞ്ഞു.
അക്രമാസ്വഭാവം കാണിച്ചതിനെതുടര്‍ന്ന് ഏതാനും മാസങ്ങളായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ നിര്‍ബന്ധിത മാനസിക ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ഹെര്‍മാന്‍ പറഞ്ഞു. മറ്റ് ആക്രമണകാരികളുണ്ടെന്നതിന് സൂചനകളൊന്നുമില്ലെന്നും ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു. അക്രമണത്തിനിടെ ഇയാള്‍ അല്ലാഹു അക്ബര്‍ എന്നു വിളിച്ചുപറഞ്ഞതായി ഒരു സാക്ഷിയെ ഉദ്ധരിച്ച് ഹെര്‍മാന്‍ പറഞ്ഞു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT