Sub Lead

കൊല്ലം നീണ്ടകരയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി

തമിഴ്‌നാട് നീരോടി സ്വദേശികളായ രാജു, ജോണ്‍ ബോസ്‌കോ, സഹായ രാജു എന്നിവരെയാണ് കാണാതായത്

കൊല്ലം നീണ്ടകരയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാതായി
X

കൊല്ലം: കൊല്ലം നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്ന് തൊഴിലാളികളെ കാണാതായി. അഞ്ചുപേരുമായി മല്‍സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ കാറ്റില്‍ കടലില്‍ മറിഞ്ഞാണ് അപകടം. തമിഴ്‌നാട് നീരോടി സ്വദേശികളായ രാജു, ജോണ്‍ ബോസ്‌കോ, സഹായ രാജു എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന സ്റ്റാലിനും നിക്കോളാസും നീന്തിരക്ഷപെട്ടു. തമിഴ്‌നാട് സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത് മാതാ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന ബോട്ട് തീരത്ത് അടിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it