Sub Lead

പശുക്കടത്താരോപിച്ച് മൂന്ന് പേരെ യുപിയിൽ വെടിവച്ചിട്ട് അറസ്റ്റ് ചെയ്തു.

ഇസ്‌ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പോലിസ് വെടിവയ്പ്പിൽ ഇസ്‌ലാമിനും ഷക്കീലിനും പരിക്കേറ്റു.

പശുക്കടത്താരോപിച്ച് മൂന്ന് പേരെ യുപിയിൽ വെടിവച്ചിട്ട് അറസ്റ്റ് ചെയ്തു.
X

ബാഗ്പത്: പശുക്കടത്താരോപിച്ച് ഉത്തര്‍പ്രദേശില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി സിന്ദ്‌വാലിയില്‍ പോലിസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതതെന്ന് പോലിസ് പറയുന്നു. അനധികൃതമായി കടത്തുകയായിരുന്ന രണ്ട് പശുക്കളെയും പോലിസ് രക്ഷപ്പെടുത്തിയതായി എഎൻഐ റിപോർട്ട് ചെയ്യുന്നു.

ഇസ്‌ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പശുക്കളെ കശാപ്പ് ചെയ്യാനുള്ള ആയുധം, തോക്ക്, വെടിയുണ്ട, മയക്കുമരുന്ന് കുത്തിവെയ്ക്കാനുള്ള സാമഗ്രികകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലിസ് പറയുന്നു . അനധികൃതമായി കടത്തുകയായിരുന്ന രണ്ട് പശുക്കളെയും രക്ഷപ്പെടുത്തി പോലിസ്.

പോലിസ് വെടിവയ്പ്പിൽ ഇസ്‌ലാമിനും ഷക്കീലിനും പരിക്കേറ്റു. മൂന്ന് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it