Sub Lead

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
X
കാഞ്ഞങ്ങാട്ട്: കാഞ്ഞങ്ങാട് ബാവ നഗറില്‍ മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍(6), നാസറിന്റെ മകന്‍ അജ്‌നാസ്(8), സാമിറിന്റെ മകന്‍ നിഷാദ്(7) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വൈകീട്ട് വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെനേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വീടിനപ്പുറത്തെ ചതുപ്പില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it