Sub Lead

മാനസികവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

മാനസികവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: മാനസിക വൈകല്യമുള്ള 22കാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ നടുക്കുന്നുമ്മല്‍ സിയാദ്(33), പുലിമുണ്ട മുഹമ്മദ് ബാഷ(35), ചെട്ടിപ്പീടിക അബൂബക്കര്‍(52) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബൈക്കും ഓട്ടോയും പോലിസ് കസ്റ്റഡയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കടയില്‍ സാധനം വാങ്ങാന്‍ പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ശ്രീകണ്ഠാപുരം പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസും നാട്ടുകാരും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് സിയാദ് ബൈക്കില്‍ യുവതിയെ കയറ്റിപ്പോവുന്നത് കണ്ടത്. ഇയാളെ ബൈക്ക് തടഞ്ഞുനിര്‍ത്തി സിഐ ഇ പി സുരേശന്റെ നേതൃത്വത്തില്‍ ചേദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

യുവതിയയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അരിമ്പ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോയിലെത്തി യുവതിയെ പീഡിപ്പിച്ചത്. സിയാദ് നേരത്തേ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Three arrested for molesting mentally ill girl in Kannur



Next Story

RELATED STORIES

Share it