Sub Lead

പോലിസ് ക്രൂരതയ്‌ക്കെതിരേ ഇസ്രായേലില്‍ ജൂതന്‍മാരായ കറുത്ത വര്‍ഗക്കാരുടെ കൂറ്റന്‍ റാലി

തെല്‍ അവീവിന്റെ പ്രാന്തഭാഗത്തുള്ള ബാത് യാമില്‍ 24കാരനായ കറുത്ത വര്‍ഗക്കാരനെ പോലിസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.

പോലിസ് ക്രൂരതയ്‌ക്കെതിരേ  ഇസ്രായേലില്‍ ജൂതന്‍മാരായ  കറുത്ത വര്‍ഗക്കാരുടെ കൂറ്റന്‍ റാലി
X

തെല്‍അവീവ്: എത്യോപ്യന്‍ വംശജരായ ഇസ്രായേലികള്‍ക്കെതിരേ പോലിസ് നടത്തുന്ന ക്രൂരതയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കറുത്ത വര്‍ഗക്കാര്‍ തലസ്ഥാനമായ തെല്‍ അവീവിലെ പ്രധാന ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. തെല്‍ അവീവിന്റെ പ്രാന്തഭാഗത്തുള്ള ബാത് യാമില്‍ 24കാരനായ കറുത്ത വര്‍ഗക്കാരനെ പോലിസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കത്തിയുമായി കറങ്ങി നടക്കുന്നതിനിടെ മാതാപിതാക്കള്‍ പോലിസിന്റെ സഹായം തേടുകയും ഇതു പ്രകാരം സംഭവസ്ഥലത്തെത്തിയ പോലിസ് ഇയാളെ പിടികൂടുന്നതിനു പകരം വെടിവച്ചുകൊല്ലുകയുമായിരുന്നു. പോലിസ് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ ഇസ്രായേലിലെ എത്യോപ്യന്‍ വംശജര്‍ക്കിടയില്‍ വന്‍ പ്രതിഷേധം പടരുകയാണ്. നിറത്തിന്റെ പേരില്‍ പോലിസ് തങ്ങളോട് വിവേചനപരമായി പെരുമാറുകയാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു. രാജ്യത്ത് തങ്ങളെ രണ്ടാംകിട പൗരന്‍മരായാണ് പരിഗണിക്കുന്നതെന്നും സംഘടിതവും വ്യവസ്ഥാപിതവുമായി വിവേചനം കാണിക്കുന്നതായും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it