Sub Lead

ദിവസങ്ങളായി പട്ടിണിയിൽ; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

താമസിക്കുന്ന മുറികളില്‍ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

ദിവസങ്ങളായി പട്ടിണിയിൽ; മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം
X

മുംബൈ: കൊവിഡ് 19 വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. പട്ടിണിയായതിനാൽ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയില്‍ തെരുവിലിറങ്ങിയത്.

പ്രധാനമായും യുപി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. താമസിക്കുന്ന മുറികളില്‍ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നല്‍കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

അതിനാല്‍ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണം എന്നാണ് അവരുടെ ആവശ്യം. ഇവരെ പിരിച്ചുവിടാന്‍ പോലിസിന് ഒടുവില്‍ ലാത്തിച്ചാര്‍ച്ച് നടത്തേണ്ടി വന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപനം നടത്തിയിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ മൂലം വരുമാനം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

Next Story

RELATED STORIES

Share it