'വാരിയന്‍ കുന്നനെ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെ വികലമാക്കുന്നവര്‍'; അനുസ്മരണ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ
ഇംഗ്ലീഷുകാര്‍ അവരെ എതിര്‍ത്തവരെയെല്ലാം കവല ചട്ടമ്പിമാരും കൊള്ളക്കാരും മോശക്കാരുമായിട്ടാണ് ചിത്രീകരിച്ചത്-മലബാര്‍ മഹാ വിപ്ലവത്തിന്റെ നായകനായിരുന്ന വടക്കേ വീട്ടില്‍ മാമദുന്റെ പേരമകന്‍ വടക്കേ വീട്ടില്‍ ഹുസൈന്‍ പറഞ്ഞു.

മലപ്പുറം: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തമസ്‌ക്കരിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് മലബാര്‍ മഹാ വിപ്ലവത്തിന്റെ നായകനായിരുന്ന വടക്കേ വീട്ടില്‍ മാമദുന്റെ പേരമകന്‍ വടക്കേ വീട്ടില്‍ ഹുസൈന്‍.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ വെടിവച്ചു കൊന്ന കോട്ടക്കുന്നിലെ വടക്കേ ചെരുവില്‍ രക്തസാക്ഷിത്വത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷുകാര്‍ അവരെ എതിര്‍ത്തവരെയെല്ലാം കവല ചട്ടമ്പിമാരും കൊള്ളക്കാരും മോശക്കാരുമായിട്ടാണ് ചിത്രീകരിച്ചത്. അവരെ ചോദ്യം ചെയ്യുന്നവരെയും വിമര്‍ശിക്കുന്നവരെയും ഇഷ്ടമായിരുന്നില്ല. തന്റെ പൂര്‍വികരും കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള മഹാന്‍മാരും ആയുധമെടുത്തത് രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയായിരുന്നു. ഹാജിയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ കാലം കഴിയും തോറും കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ വെടിവച്ച് കൊന്ന അതേ സ്ഥലത്തും അതേ സമയത്തുമാണ് സംഗമം അരങ്ങേറിയത്. എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല, ഫാറൂഖ് കോളജ് വിദ്യാര്‍ഥി കെ പി മുഹമ്മദ് ബാസില്‍, അരീക്കാന്‍ ബീരാന്‍കുട്ടി, സൈദലവിഹാജി, മുസ്തഫ പാമങ്ങാടന്‍, വി ടി ഇക്‌റാമുല്‍ ഹഖ്, അഡ്വ. എ എ റഹീം, റൈഹാനത്ത് കോട്ടക്കല്‍, അലി കണ്ണിയന്‍, അബ്ദുല്‍ മജീദ്, നസ്‌റുദ്ധീന്‍ ബാവ സംസാരിച്ചു.
RELATED STORIES
തിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21...
19 May 2022 1:39 AM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMT