Sub Lead

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതായി പരാതി

ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതായി പരാതി
X

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചു.

മാലയുടെ തൂക്കം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്. ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

ദേവസ്വം വിജിലന്‍സിനും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് എസ്പി പി. ബിജോയ് പറഞ്ഞു. അടുത്ത ദിവസം ക്ഷേത്രത്തില്‍ എത്തി തെളിവെടുക്കുമെന്ന് കമ്മിഷണര്‍ എസ് അജിത് കുമാര്‍ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപോര്‍ട്ട് തേടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.

Next Story

RELATED STORIES

Share it