Sub Lead

'ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ': പ്രകോപനവുമായി ബിജെപി നേതാവ്

ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍ ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവര്‍ക്ക് പോകാം യശ്പാല്‍ സുവര്‍ണയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ: പ്രകോപനവുമായി ബിജെപി നേതാവ്
X

ബെംഗളൂരു: മുസ്‌ലിംകള്‍ക്കെതിരേ പ്രകോപന പരാമര്‍ശവുമായി ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ.ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് അനുവദിക്കുന്ന രാജ്യത്ത് പോകട്ടെയെന്നാണ് ഇയാളുടെ തിട്ടൂരം.

ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍ ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവര്‍ക്ക് പോകാം യശ്പാല്‍ സുവര്‍ണയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനമാകാമെന്നും ഹിജാബ് മതാചാരങ്ങളില്‍ നിര്‍ബന്ധമായ ഒന്നല്ലെന്നും കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇസ്ലാം മതത്തില്‍ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it