Sub Lead

ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ വിദേശത്ത് ഗൂഢാലോചന: മോദി

ഇന്ത്യയെ അപമാനിക്കുന്ന ഏറ്റവും തരംതാഴ്ന്നവർ ഇപ്പോൾ ഇന്ത്യൻ തേയിലയെ പോലും വെറുതെ വിടുന്നില്ല.

ഇന്ത്യന്‍ ചായയെ അപകീര്‍ത്തിപ്പെടുത്താന്‍ വിദേശത്ത് ഗൂഢാലോചന: മോദി
X

കൊല്‍ക്കത്ത: ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണെന്ന് മോദി പറഞ്ഞു.

ഇന്ത്യയെ അപമാനിക്കുന്ന ഏറ്റവും തരംതാഴ്ന്നവർ ഇപ്പോൾ ഇന്ത്യൻ തേയിലയെ പോലും വെറുതെ വിടുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ തേിയലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. നിങ്ങൾ ഈ ആക്രമണത്തെ അംഗീകരിക്കുമോയെന്ന് മോദി ചോദിച്ചു.

തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി 'തേയില ഗൂഢാലോചന'യെ കുറിച്ച് പറഞ്ഞത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് വര്‍ഷത്തിനിടെ 34,000 കോടി രൂപ വകയിരുത്തിയിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it