Sub Lead

സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി

'പ്രതിഷേധക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് തടഞ്ഞിരുന്നു. പ്രതിഷേധം നീക്കാന്‍ കുറഞ്ഞത് 10-20 മിനിറ്റെങ്കിലും എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴി വാഗ്ദാനം ചെയ്യുകയും ചെയ്തു, പക്ഷേ അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു'- പഞ്ചാബ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി
X

ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ പഞ്ചാബിലെ ഫ്‌ലൈ ഓവറില്‍ 20 മിനിറ്റോളം കുടുങ്ങിയ സംഭവം വിവാദമായതിന് പിന്നാലെ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നതില്‍ പഞ്ചാബ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു.

'പ്രതിഷേധക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് തടഞ്ഞിരുന്നു. പ്രതിഷേധം നീക്കാന്‍ കുറഞ്ഞത് 10-20 മിനിറ്റെങ്കിലും എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴി വാഗ്ദാനം ചെയ്യുകയും ചെയ്തു, പക്ഷേ അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു'- പഞ്ചാബ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

'പ്രധാനമന്ത്രിയെ ഇന്ന് ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ സ്വീകരിക്കാനിരുന്നതാണ്, എന്നാല്‍ എന്നെ അനുഗമിക്കേണ്ടവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, പോസിറ്റീവായ ചിലരുമായി ബന്ധപെട്ടിരുന്നതിനാല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഞാന്‍ പോയില്ല'- പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഭട്ടിന്‍ഡ വിമാനത്താവളം വരെ എനിക്ക് ജീവനോടെ എത്താന്‍ സാധിച്ചതില്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക എന്ന് പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച ഉണ്ടായത്. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.

സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഫ്‌ളൈഓവര്‍ സംഭവം പഞ്ചാബ് പോലിസും റോഡ് ഉപരോധിച്ച പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചത്.

Next Story

RELATED STORIES

Share it