ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ല; എല്‍ദോസ് കുന്നപ്പിള്ളിയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും
തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ട്ടും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയില്ല.
BY SRF22 Oct 2022 5:56 PM GMT

X
SRF22 Oct 2022 5:56 PM GMT
തിരുവനന്തപുരം: പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ട്ടും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയില്ല.
ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എംഎല്‍എ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്.
പാസ്‌പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷന്‍സ് കോടതി എല്‍ദോസിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെത്തിയത്.
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT