- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്; കൂടുതലും സംസ്ഥാന സഹകരണ ബാങ്കിലെന്ന് മന്ത്രി
174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൺസ്യൂമർ ഫെഡിൽ 29 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൺസ്യൂമർ ഫെഡിൽ 29 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. സഹകരണ മേഖയിലെ വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.
സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്തവർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് റിസ്ക്ക് ഫണ്ടിന്റെ പരിരക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് വിദ്യാഭ്യാസ വായ്പ നൽകുന്നത് പരിഗണിക്കും. കേരള ബാങ്കിലെ 1600 തൊഴിലവസരങ്ങൾ ഒരു മാസത്തിനകം പി എസ് സിക്ക് റിപോർട്ട് ചെയ്യും എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.
അതിനിടെ, കണ്ണൂർ തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയുടെ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്. ഇഷ്ടക്കാർക്ക് വായ്പ നൽകിയും തിരിച്ചടവിന് കൂടുൽ സമയം നൽകിയും ബാങ്ക് പ്രസിഡണ്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ബാങ്ക് പ്രസിഡണ്ട് കല്ലിങ്കൽ പത്മനാഭനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















