Sub Lead

തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും

തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും
X

ഇടുക്കി: കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമായി തുടങ്ങി. സഞ്ചാരികള്‍ ഏറെ എത്താറുള്ള തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് നടപടി. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികള്‍ക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവര്‍.

ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളെത്തി.

മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗും തുടങ്ങി. കൊവിഡ് മാനദണ്ഡള്‍ കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്ത് 2 ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് വന്നുപോയതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ എണ്ണം കുറവാണ്.

Next Story

RELATED STORIES

Share it