ഇടതു മുന്നേറ്റത്തിനിടയിലും മലപ്പുറത്ത് നില ഭദ്രമാക്കി യുഡിഎഫ്
എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തവനൂരില്‍ കെ ടി ജലീലിനെയും എല്‍ഡിഎഫ് ക്യാംപിനേയും ഞെട്ടിച്ച് ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുകയാണ്

മലപ്പുറം: ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് വ്യക്തമായ ഇടതു തരംഗം ദൃശ്യമാണെങ്കിലും മലപ്പുറത്ത് യുഡിഎഫ് നില ഭദ്രം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12ലും യുഡിഎഫ് സ്ഥാനാര്‍ഥികളാണ് മുന്നിലുള്ളത്. എല്‍ഡിഎഫ് സിറ്റിങ് സീറ്റായ തവനൂരില്‍ കെ ടി ജലീലിനെയും എല്‍ഡിഎഫ് ക്യാംപിനേയും ഞെട്ടിച്ച് ഫിറോസ് കുന്നംപറമ്പില്‍ മുന്നേറുകയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച ഫലസൂചനകള്‍ പ്രകാരം 1466 വോട്ടുകള്‍ക്ക് കെ ടി ജലീലിനേക്കാള്‍ മുന്നിലാണ് ഫിറോസ്.
അതേസമയം, തിരൂരങ്ങാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‌ലിംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ പി എ മജീദിനെ ഞെട്ടിച്ച് എല്‍ഡിഎഫ് സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്ത് ലീഡ് ചെയ്യുകയാണ്. 211 വോട്ടുകള്‍ക്കാണ് നിയാസ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍, ഈ ചെറിയ ലീഡ് അവസാന ഘട്ടത്തില്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്. നിലമ്പൂരില്‍ എല്‍ഡിഎഫ് സിറ്റിങ് എംഎല്‍എ പി വി അന്‍വറിനെ പിന്നിലാക്കി അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് ലീഡ് ചെയ്യുകയാണ്. ഇവിടെ ലീഡ് നില മാറി മറിഞ്ഞ് നില്‍ക്കുകയാണ്. എല്‍ഡിഎഫ് സിറ്റിങ് താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വി അബ്ദുറഹ്മാനെ പിന്നിലാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് മുന്നിലാണ്. ലീഗ് കോട്ടയായ കൊണ്ടോട്ടിയില്‍ ഇടതുസ്വതന്ത്രന്‍ കെ പി സുലൈമാന്‍ ഹാജി ലീഡ് ചെയ്യുന്നുണ്ടെങ്കിലും അവസാന ഘട്ടത്തില്‍ മുന്നില്‍ കയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
പെരിന്തല്‍മണ്ണയിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. കെ പി മുഹമ്മദ് മുസ്തഫ 12 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്. എറനാട്, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഭേദപ്പെട്ട നിലയിലാണ്.
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT