മകന് മഴുകൊണ്ട് തലയ്ക്കടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി
അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്.
BY SRF8 Sep 2021 4:18 AM GMT
X
SRF8 Sep 2021 4:18 AM GMT
തൃശൂര്‍: മകന്റെ മുഴ കൊണ്ടുള്ള അടിയേറ്റ് അച്ഛന് മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ അവിണിശേരിയിലെ വീട്ടില്‍ വെച്ചാണ് മാതാപിതാക്കളെ പ്രദീപ് മഴു കൊണ്ട് അടിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ രാമകൃഷ്ണന് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യ തങ്കമണി ബുധനാഴ്ച രാവിലെയോടെയും മരണത്തിന് കീഴടങ്ങി. പ്രദീപിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം ഭാര്യയേയും മകളേയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT