Sub Lead

പ്രതിഷേധം തുടരേണ്ട സാഹചര്യം; ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ നാലാഴ്ച സമയം നല്‍കിയത് എന്തിനെന്നും കാന്തപുരം

ഇനിയും ഹര്‍ജികള്‍ വരും. ഇത് മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധം തുടരേണ്ട സാഹചര്യം; ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ നാലാഴ്ച സമയം നല്‍കിയത് എന്തിനെന്നും കാന്തപുരം
X

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഭരണഘടനയെ ചിന്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.

ഇനിയും ഹര്‍ജികള്‍ വരും. ഇത് മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജാതിയും മതവും തിരിച്ചുള്ള ഒരു നിയമം ഇന്ത്യാ രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അക്രമങ്ങളില്ലാത്ത മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യം. അതിന് എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it