പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചു. ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥന പുരോഗമിക്കുകയാണ്. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പൂജകള്‍ നടത്തിയശേഷം ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം പ്രധാനമന്ത്രി സമര്‍പ്പിച്ചു. മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT