Sub Lead

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നല്‍കും; മാതൃക പുറത്തിറക്കി

പോലിസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നല്‍കണം.

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നല്‍കും; മാതൃക പുറത്തിറക്കി
X

കോഴിക്കോട്: ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലിസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പോലിസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലിസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക.




വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകീട്ട് ഏഴു മണിമുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിവരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അനുവാദം ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രചെയ്യേണ്ടതെന്ന് സംസ്ഥാന പോലിസ് മേധാവി അഭ്യര്‍ത്ഥിച്ചു. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Next Story

RELATED STORIES

Share it