Big stories

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസായത്. 351 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 72 പേര്‍ എതിര്‍ത്തു. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയം ലോക്‌സഭയും പാസാക്കി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസായത്. 351 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 72 പേര്‍ എതിര്‍ത്തു. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും ലോക്‌സഭയില്‍ അമിത് ഷാ വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഷാ പറഞ്ഞു.

അതേസമയം, ജമ്മു കശ്മീര്‍ ബില്‍ നോട്ട് നിരോധനംപോലെ മറ്റൊരു ദുരന്തമായിരിക്കുമെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കുറ്റപ്പെടുത്തി. നോട്ടുനിരോധനം പ്രഖ്യാപിച്ചവേളയില്‍ ഏറെ പ്രശംസിക്കപ്പെട്ടെങ്കിലും ദുരന്തമാണെന്നു പിന്നീട് തെളിഞ്ഞു. കശ്മീരിലെ യഥാര്‍ഥ്യം മനസിലാക്കാന്‍ സര്‍വകക്ഷി സംഘത്തെ എപ്പോഴാണ് കൊണ്ടുപോകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണോയെന്നു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചതു കോണ്‍ഗ്രസിനു കുരുക്കായി. അധീറിന്റെ പ്രസ്താവനയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്നും നിയമനിര്‍മാണത്തിനു പാര്‍ലമെന്റിന് അധികാരമുണ്ടോയെന്നുമാണു അധീര്‍ ചോദിച്ചത്. ഇനിയും യുഎന്നിലേക്കു പോകാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചതോടെ അധീര്‍ നിലപാട് മയപ്പെടുത്തി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ടെന്നും ഷാ വ്യക്തമാക്കി.

Next Story

RELATED STORIES

Share it