കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു

ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാരം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളുടെ വിവരമാണ് കേന്ദ്രത്തിന് കൈമാറിയത്.

കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിച്ചതായി ഗവര്‍ണര്‍ പി സദാശിവം. ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാരം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളുടെ വിവരമാണ് കേന്ദ്രത്തിന് കൈമാറിയത്.

കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഫോണിലൂടെയാണ് ഗവര്‍ണര്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ ഗവര്‍ണറോട് റിപോര്‍ട്ട് തേടിയിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

RELATED STORIES

Share it
Top