Sub Lead

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

ജര്‍മ്മനിയില്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരം നിലനിര്‍ത്തുവാന്‍ ആശയ പ്രതിരോധം തീര്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
X

കോട്ടയം: വര്‍ഗീയതയുടെ വിവിധ തലങ്ങളിലൂടെ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബിജെപി ഭക്ഷണത്തിന്റെ യും ദേശത്തിന്റെയും പേരില്‍ വിദ്വേഷം പ്രചരിപ്പിച്ച് വിജയിച്ച ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് അനുവദനീയം എന്നര്‍ത്ഥം വരുന്ന ഹലാല്‍ എന്ന പദം മുല്ലാക്കമാര്‍ തുപ്പിയതാണ് എന്ന രീതിയിലുള്ള വിദ്വേഷ പ്രചരണം നടത്തുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്. ജര്‍മ്മനിയില്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും മുസ്‌ലിംകളോട് ഉള്ള വെറുപ്പ് ആസൂത്രിതമായി കുത്തിവെച്ച് രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ നേടിയെടുക്കുവാന്‍ സംഘപരിവാറും മറ്റു ചിലരും ശ്രമിക്കുന്നതെന്നും മറ്റു പലതിനും കിട്ടാത്ത വര്‍ഗീയ പട്ടം ഹലാല്‍ ഫുഡിന് മാത്രം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ നീക്കം കേരളീയ പൊതു സമൂഹം തിരിച്ചറിയണമെന്നും നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരം നിലനിര്‍ത്തുവാന്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ശക്തമായ ആശയ പ്രതിരോധം തീര്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും ചിദ്രത സൃഷ്ടിക്കുവാനും ശ്രമിക്കുന്ന വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജമാഅത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വിഒ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, എസ് എം ഫുവാദ്,എന്‍എ ഹബീബ്, സമീര്‍ മൗലാനാ, സുബിന്‍ മുഹമ്മദ് സംസാരിച്ചു.


Next Story

RELATED STORIES

Share it