ഐഎന്‍എല്‍ പ്രാതിനിധ്യമില്ലാതെ പുതിയ ഹജ്ജ് കമ്മിറ്റി

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പുന സംഘടന.
എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്ലിന് പുതിയ കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ല. ഐഎന്‍എലിനെ ഒഴിവാക്കിയതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
എന്നാല്‍, ഐഎന്‍എല്ലില്‍ അടുത്തിടെ അരങ്ങേറിയ പിളര്‍പ്പും വിഭാഗീയതയുമാണ് ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.
നിലവിലെ ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ടി കെ ഹംസ, പി വി അബ്ദുള്‍ വഹാബ് എംപി, പി ടി എ റഹീം എംഎല്‍എ, മുഹമ്മദ് മുഹ്സിന് എംഎല്‍എ, എ സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി, അഡ്വ. മൊയ്തീന് കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുള്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് പുതിയ കമ്മിറ്റിയിലെ അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്സ് ഒഫീഷ്യോ അംഗമാണ്.
RELATED STORIES
ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTപാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMT