ഗുല്‍ബര്‍ഗയില്‍ പള്ളി ആക്രമിച്ച് ഖുര്‍ആന്‍ കത്തിച്ച കുറ്റവാളികളെ ഇതുവരേ പിടികൂടിയില്ല; പോലിസിന്റെ നിസംഗതക്കെതിരേ പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തി
മസ്ജിദ് തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ പോലിസ് തയ്യാറാകണമെന്ന് മാര്‍ച്ച് ആവശ്യപ്പെട്ടു

മംഗലൂരു: ഗുല്‍ബര്‍ഗയില്‍ പള്ളി ആക്രമിക്കുകയും അകത്തു കയറി ഖുര്‍ആന്‍ കത്തിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റവാളികളെ പിടികൂടാന്‍ പോലിസിനായില്ല. മസ്ജിദില്‍ അതിക്രമിച്ച് കയറി വിശുദ്ധ ഗ്രന്ഥം കത്തിച്ച കുറ്റവാളികള്‍ സൈ്വര്യ വിഹാരം നടത്തുമ്പോഴും അവരെ പിടികൂടുന്നതില്‍ പരാജയപ്പെട്ട ഗുല്‍ബര്‍ഗ്ഗ പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഗുല്‍ബര്‍ഗ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുല്‍ബര്‍ഗ പോലിസ് കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
മസ്ജിദ് തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ പോലിസ് തയ്യാറാകണമെന്ന് മാര്‍ച്ച് ആവശ്യപ്പെട്ടു. ഒരു വിഭാഗത്തിന് നേരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെയും ആക്രമണങ്ങളുടെയും തുടര്‍ച്ചയാണ് ഗുല്‍ ബര്‍ഗയില്‍ ആവര്‍ത്തിച്ചതെന്ന ഭാരവാഹികള്‍ ആരോപിച്ചു. പോലിസ് നിസംഗത അവസാനിപ്പിച്ച് കുറ്റക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ ജനകീയ പ്രക്ഷോഭം കടുപ്പിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT