- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുകുമാരക്കുറുപ്പിനെ തേടിയെത്തി ക്രൈം ബ്രാഞ്ച് കോട്ടയത്ത്
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലിസിന് മാനക്കേടായി തുടരുന്നതാണ് ചാക്കോ വധക്കേസ്

കോട്ടയം: ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെതേടി ക്രൈം ബ്രാഞ്ച് കോട്ടയത്തെത്തി. സുകുമാരക്കുറുപ്പ് കോട്ടയത്തുള്ളതായി സമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചെത്തയത്്കോട്ടയം ആര്‍പ്പൂക്കര നവജീവന്‍ എന്ന സ്ഥാപനത്തില്‍ സുകുമാരക്കുറുപ്പ് ചികിത്സയില്‍ കഴിയുന്നതായാണ് സമൂഹിക മാധ്യമങ്ങളില്‍ നടന്ന പ്രചാരണം. ഇതോടെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നവജീവനിലെത്തുകയായിരുന്നു. 2017ല്‍ ലക്‌നോയില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ രോഗി സുകുമാരക്കുറുപ്പ് അല്ലെന്ന് വ്യക്തമായി. ഇയാളുടെ ബന്ധുക്കള്‍ ഇടയ്ക്ക് നവജീവനിലെത്തി രോഗിയെ സന്ദര്‍ശിക്കാറുണ്ടെന്നും നവജീവന്‍ അധികൃതര്‍ വിശദമാക്കി. മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലിസിന് മാനക്കേടായി തുടരുന്നതാണ് ചാക്കോ വധക്കേസ്.
പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് വ്യക്തമായെങ്കിലും സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാത്തത് കേരള പോലിസിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവമായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984ല്‍ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച കേസിലെ പ്രതിയാണ് സുകുമാരക്കുറുപ്പ്. ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്റേതെന്ന് കമ്പനിയെ തെറ്റിധരിപ്പിക്കുകയായിരുന്നു കുറുപ്പിന്റെ പദ്ധതി. സുകുമാരക്കുറുപ്പിന്റെ അളിയനും വിശ്വസ്തനുമായ െ്രെഡവറും അബൂദബി കമ്പനിയിലെ ഒരു പ്യൂണും പണം തട്ടാനുള്ള പദ്ധതിയില്‍ കൂട്ടാളികളായിരുന്നു.സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ള, സഹായിയായിരുന്ന പൊന്നപ്പന്‍, സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ,സഹോദരി തങ്കമണി എന്നിവരുടെ പേരിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കാര്‍ െ്രെഡവര്‍ ഷാഹുവിനെ മാപ്പുസാക്ഷിയുമാക്കി. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു.
RELATED STORIES
മഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു; ജാഗ്രതാ നിര്‍ദേശം
13 Aug 2025 9:07 AM GMTആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ...
13 Aug 2025 7:54 AM GMTനാമനിര്‍ദേശപത്രിക തള്ളിയത് ചേദ്യം ചെയ്തുള്ള സാന്ദ്ര തോമസിന്റെ ഹരജി...
13 Aug 2025 7:23 AM GMTഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാന്‍ ആധാറും പാന്‍ കാര്‍ഡും വോട്ടര്‍...
13 Aug 2025 7:08 AM GMT