പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ 21 ഇന കര്‍മപരിപാടിക്ക് രൂപം നല്‍കി സിപിഎം മലപ്പുറം ജില്ലാ സമ്മേളനം
ഇവ സമയബന്ധിതമായി നടപ്പാക്കും. കൂടുതല്‍ ബഹുജനാടിത്തറയുള്ള പാര്‍ടിയായി മാറും.

തിരൂര്‍: മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള 21 ഇന കര്‍മപദ്ധതിക്ക് സിപിഎം ജില്ലാസമ്മേളനം രൂപംനല്‍കിയതായി ജില്ലാസെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവ സമയബന്ധിതമായി നടപ്പാക്കും. കൂടുതല്‍ ബഹുജനാടിത്തറയുള്ള പാര്‍ടിയായി മാറും.
ബിജെപി, യുഡിഎഫ്, മതതീവ്രവാദ കൂട്ടുകെട്ടിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ജില്ലയുടെ വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ അതിവിപുലമായ ജനകീയക്യാംപയിന്‍ സംഘടിപ്പിക്കും. വികസനവിരുദ്ധരെ ഒറ്റഴപ്പെടുത്തും. കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലെ സംശയങ്ങള്‍ പരിഹരിക്കാന്‍ ജനുവരി 16ന് ജില്ലയില്‍ വിപുലമായ സംവാദം സംഘടിപ്പിക്കും.
മൂന്ന് മന്ത്രിമാരും കെ റെയില്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളും അക്കാദമിക് മേഖലയിലെ വിദഗ്ധരും വ്യാപാരി വ്യവസായി പ്രതിനിധികളും ക്ഷണിക്കപ്പെട്ട പ്രമുഖരും പങ്കെടുക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. ജില്ലയുടെ സമഗ്ര വികസനത്തിന് വിദഗ്ധരെ ഉള്‍പ്പെടുത്തി കൂട്ടായ ആലോചനയിലൂടെ വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തും.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതക്കെതിരേ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിപുലമായ കാംപയിന്‍ സംഘടിപ്പിക്കും. പാര്‍ടി സംസ്ഥാന സമ്മേളനം കഴിഞ്ഞാല്‍ വിപുല പ്രചാരണ പരിപാടിയിലേക്ക് കടക്കും.
വിദ്യാഭ്യാസം, സന്നദ്ധ സേവനം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും ഇ എന്‍ മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ ജയന്‍, സംസ്ഥാനകമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT