- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് കയറ്റുമതി താത്ക്കാലികമായി നിരോധിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കരാര്‍ ഒപ്പിട്ട കയറ്റുമതി അനുവദിക്കുമെന്നാണ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നത്.
ഉത്തരേന്ത്യയില്‍ ആട്ടയുടെ വില ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ അവിടത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് കയറ്റുമതി താത്ക്കാലികമായി നിരോധിച്ചത്'- സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ പ്രാദേശിക തലത്തില്‍ ഗോതമ്പിന്റെ വില കൂടിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















