വരനും വധുവും വഴക്കിട്ട് പിരിഞ്ഞു; ബന്ധുക്കളുടെ കൂട്ടയടി, സംഭവം കൊല്ലത്ത്
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് ചെറുക്കന്റേയും പെണ്ണിന്റേയും തര്‍ക്കം മൂലം അലങ്കോലമായത്.

കൊല്ലം: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് ചെറുക്കന്റേയും പെണ്ണിന്റേയും തര്‍ക്കം മൂലം അലങ്കോലമായത്.
ദീര്‍ഘകാലമായുള്ള പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒന്‍പതുമാസംമുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം വിദേശത്തു പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച മെഹന്തി ഇടല്‍ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലായി. മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ചനടത്തിവരവേയാണ് സംഘര്‍ഷമുണ്ടായത്. കൂട്ടയടിയില്‍ യുവാവിന്റെ പിതാവിന് മര്‍ദനത്തില്‍ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
RELATED STORIES
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMT