സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും
52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകള്‍ക്കിടയിലും അതിനേക്കാള്‍ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികള്‍ പുതിയ മത്സ്യബന്ധന കാലത്തെ വരവേല്‍ക്കുന്നത്.

കോഴിക്കോട്: ട്രോളിങ് നിരോധനത്തിന്റെ ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ അന്നത്തിനുള്ള വകതേടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെയാണ് അവസാനിക്കുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകള്‍ക്കിടയിലും അതിനേക്കാള്‍ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികള്‍ പുതിയ മത്സ്യബന്ധന കാലത്തെ വരവേല്‍ക്കുന്നത്.
ബോട്ടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികളും കടലില്‍ ദിവസങ്ങളോളം തങ്ങാനുള്ള മറ്റ് സജ്ജീകരങ്ങളും പുരോഗമിക്കുകയാണ്.
4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി തുറന്ന് കൊടുത്തിരുന്നു. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകളും അടച്ചിട്ടു.
മീന്‍ കച്ചവടം മുതല്‍ ഐസ് പ്ലാന്റുകള്‍ വരെ അനുബന്ധ തൊഴില്‍ മേഖലകളിലും ട്രോളിംഗ് നിരോധനം സാരമായ പ്രതിഫലനമുണ്ടാക്കിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാന്‍ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്ന് ആക്ഷേപം ബാക്കിയാക്കിയാണ് ഈ വ!ര്‍ഷത്തെ ട്രോളിങ് കാലവും കടന്നുപോകുന്നത്.
ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴില്‍ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമുള്ള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്‍ ആവശ്യങ്ങളും പ്രഖ്യാപനങ്ങളില്‍ മാത്രം തട്ടിനിന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് 52 ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികള്‍ ചാകര തേടി കടലിലേക്ക് ഇറങ്ങുന്നത്.
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT