- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിംഹക്കൂട്ടിലേക്ക് ചാടാനൊരുങ്ങി യുവാവിന്റെ സാഹസികത
മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവ് സിംഹക്കൂട്ടിനടുത്തെത്തിയപ്പോള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങുകയായിരുന്നു

ഹൈദാരാബാദ്: മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് കാഴ്ച്ചക്കാരെ ഞെട്ടിച്ച സംഭവം. യുവാവിനെ പിടികൂടിയ മൃഗശാല അധികൃതര്‍ പോലിസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ അധികൃതര്‍ പോലിസില്‍ പരാതിയും നല്‍കി. ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവ് സിംഹക്കൂട്ടിനടുത്തെത്തിയപ്പോള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങുകയായിരുന്നു. പിന്നാലെ എത്തിയവര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവ് പാറക്കല്ലില്‍ കയറിയിരിക്കുന്നത് കണ്ട സിംഹം ഇയാളുടെ നേരെ ചാടി നോക്കുന്നുണ്ട്. യുവാവ് ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടിലേക്കാണു ചാടാന്‍ ശ്രമിച്ചതെന്നു നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. യുവാവിനെ ബഹദുര്‍പുര പോലിസിന് കൈമാറിയെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTസ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMT