Sub Lead

ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ജയം

മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. ജഡേജ നാല് വിക്കറ്റ് നേടി. 384 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി.

ഷമിക്ക് അഞ്ച് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ജയം
X

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ 203 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. ജഡേജ നാല് വിക്കറ്റ് നേടി. 384 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ 191 റണ്‍സിന് പുറത്തായി. 11ന് ഒന്ന് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ആഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

മുന്‍നിരയില്‍ മാര്‍ക്രം 39 റണ്‍സെടുത്ത് പുറത്തായി. പിന്നീടുള്ളവരുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടു. മധ്യനിരയില്‍ മുത്തുസ്വാമി 49 റണ്‍സെടുത്തും വാലറ്റനിരയില്‍ പിഡിറ്റ്(56) അര്‍ദ്ധസെഞ്ചുറിയുമായും പിടിച്ചുനിന്നെങ്കിലും കൂറ്റന്‍ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല.

ഒന്നാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ ഏഴ് വിക്കറ്റു നേടിയിരുന്നു. സ്‌കോര്‍ ഇന്ത്യ 502-7, 323-4. ദക്ഷിണാഫ്രിക്ക 431, 191.





Next Story

RELATED STORIES

Share it