Sub Lead

പ്രവാചക നിന്ദ: ജാമ്യത്തിലിറങ്ങിയ ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍

പ്രവാചക നിന്ദ: ജാമ്യത്തിലിറങ്ങിയ ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍
X

ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിജെപി എംഎല്‍എ ടി രാജ സിങ്ങിനെ വീണ്ടും അറസ്റ്റുചെയ്തു. രാജാ സിങ്ങിന് കോടതി ജാമ്യം നല്‍കിയതിനെതിരേ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇയാളെ വീണ്ടും അറ്സ്റ്റുചെയ്തിരിക്കുന്നത്. പുതിയ വീഡിയോയില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രകോപനപരമായി സംസാരിച്ചതാണ് അറസ്റ്റിന് കാരണം.

കോടതിയുടെ ജാമ്യവ്യവസ്ഥ രാജാ സിങ് ലംഘിച്ചുവെന്ന് പോലിസ് വ്യക്തമാക്കി. 'തെലങ്കാനയിലെ പോലിസ് ഹൈദരാബാദില്‍ നിന്നുള്ള എംപിയായ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ കൈയിലെ കളിപ്പാവകളാണ്- അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഷെയര്‍ ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ഉവൈസിയുടെ അനുയായികള്‍ക്ക് കല്ലെറിയാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

എഫ്‌ഐആര്‍ ഇല്ല, അറസ്റ്റില്ല. ആരാധനാലയങ്ങളും അവര്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ രാജാ സിങ്ങിന് ജാമ്യം ലഭിച്ചിരുന്നു. രാജാ സിങ്ങിനെ റിമാന്‍ഡ് ചെയ്യണമെന്ന പോലിസിന്റെ ആവശ്യം തള്ളിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലിസ് സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ രാജാ സിങ്ങിനെതിരേ തെലങ്കാന പോലിസ് നോട്ടീസ് അയച്ചിരുന്നു. ആഗസ്ത് 24ന് പുറപ്പെടുവിച്ച നോട്ടീസ് വ്യാഴാഴ്ച രാവിലെ 11നാണ് കൈമാറിയത്. ചാര്‍മിനാര്‍ അടക്കമുള്ള മേഖലയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പ്രതിഷേധം വീണ്ടും ശക്തമായത്. തുടര്‍ന്ന് ഹൈദരാബാദില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ ബിജെപി നേതൃത്വം രാജാ സിങ്ങിനെ സസ്‌പെന്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങയ രാജക്ക് ബിജെപി ഓഫിസില്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.

Next Story

RELATED STORIES

Share it